പുനലൂർ: ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ കരുതൽ മേഖല പ്രദേശങ്ങളിൽനിന്ന് ജനങ്ങളുടെ പരാതി പ്രവാഹം. ആര്യങ്കാവ് പഞ്ചായത്തിൽ രണ്ടു ദിവസത്തിനകം 191 പരാതികൾ ലഭിച്ചു. ഭൂമിയുടെ സർവേ നമ്പറും കെട്ടിടം അടക്കം മറ്റു വിവരങ്ങളും രേഖപ്പെടുത്തിയാണ് പരാതി നൽകേണ്ടത്. തെന്മല പഞ്ചായത്തിൽ 27ന് പരാതി സ്വീകരിച്ചു തുടങ്ങും.
പുനലൂർ: ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ കരുതൽ മേഖലയിൽ ഉൾപ്പെടുന്നത് 1058 വീടുകളും കച്ചവടസ്ഥാപനങ്ങളും. സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷിക ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ഏഷ്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം മേഖലയടക്കം ഇതിൽ ഉൾപ്പെടും.
കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലായാണ് ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ കരുതൽ മേഖല. ഉപഗ്രഹ സർവേ പ്രകാരം അധികൃതർ തയാറാക്കിയ പട്ടികയിൽ ജനവാസമുള്ള ഭാഗങ്ങൾ കരുതൽ മേഖലയിൽ ഉൾപ്പെടുത്തുകയായിരുന്നു. വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടെ തെന്മല ടൗണും കല്ലട ജലസേചന പദ്ധതി മേഖലയടക്കം 1100 സ്പോട്ടുകളാണ് (സ്ട്രക്ചർ) രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ വീടുകളും കച്ചവടസ്ഥാപനങ്ങളും 1058 വരും. കുളത്തൂപ്പുഴ പഞ്ചായത്തിൽ 471, തെന്മലയിൽ 372, ആര്യങ്കാവിൽ 215എന്നിങ്ങനെയാണ് കണക്ക്. സർക്കാർ ഓഫിസുകൾ- 13, മതസ്ഥാപനങ്ങൾ-ഒമ്പത്, ടൂറിസം മേഖല- മൂന്ന്, ബാങ്ക്- രണ്ട്, സ്കൂൾ രണ്ട്, ആശുപത്രികൾ രണ്ട് എന്നിവ ഉൾപ്പെടും.
കുളത്തൂപ്പുഴയിലെ മത്സ്യക്കുഞ്ഞ് ഉൽപാദന കേന്ദ്രം, തെന്മലയിൽ കല്ലട പദ്ധതി, സബ് സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവ കരുതൽ മേഖലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.