പുനലൂർ: കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ തെന്മല ഇക്കോ ടൂറിസം ‘കളർഫുൾ’ ആകുന്നു. കൂടുതൽ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് പുറമേ മോടിപിടിപ്പിക്കലും തകൃതി. ഇതിന്റെ ഭാഗമായി ഒരു വർഷമായി നിലച്ച മ്യൂസിക്കൽ ഫൗണ്ടൻ നവീകരിച്ച് ഉദ്ഘാടനത്തിന് തയാറായി. കഴിഞ്ഞരാത്രിയിൽ ട്രയൽ റൺ നടത്തിയത് വിജയമായി. പുതിയ സാങ്കേതിക വിദ്യായോടെ 1.82 കോടി രൂപ ചെലവിലാണ് നവീകരണം നടത്തിയത്.
സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് നാലുമാസം മുമ്പ് നവീകരണം തുടങ്ങിയത്. നിലവിലുണ്ടായിരുന്ന ഫൗണ്ടൻ കാലപ്പഴക്കത്താൽ ആകർഷണമല്ലാതായതും തകരാറിലാകുന്നതും കണക്കിലെടുത്തായിരുന്നു നവീകരണം.
സഞ്ചാരികൾക്ക് ഷോ കാണുന്നതിനുള്ള ഗാലറി വൃത്തിയാക്കൽ, എൻട്രൻസ്, വാട്ടർ കർട്ടൻ എന്നിവയുടെ ജോലികളും പൂർത്തിയായി. ടൂറിസം മന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനത്തിന് ശേഷം ഫൗണ്ടൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കും.
പുതിയതായി 7ഡി തിയേറ്റർ സ്ഥാപിക്കാൻ 2.66 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ ഉൾപ്പെട്ടിട്ടുള്ള തെന്മല ഇക്കോടൂറിസം കേന്ദ്രീകരിച്ച് ഇക്കോഫെസ്റ്റ് നടത്തുന്നതിനുള്ള തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.