കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തകേസിലെ വിചാരണ നടപടികൾ 29ന് തുടങ്ങും. കുറ്റപത്രം പ്രതികൾക്ക് പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കൈമാറും.ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് കരാറുകാരും ഉൾെപ്പടെ 59 പ്രതികളിൽ ഏഴ് പേർ മരിച്ചു. 52 പ്രതികൾക്ക് 29 ന് കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചു. 10000 പേജുള്ള കുറ്റപത്രത്തിെൻറ പകർപ്പ് പൈൻഡ്രൈവിലാക്കി പ്രതികൾക്ക് നൽകും.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി ഷാജഹാെൻറ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തയാറാക്കിയത്. കേസിെൻറ വിചാരണക്കായി കൊല്ലം ചിന്നക്കട മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ പ്രത്യേക കോടതി തുടങ്ങും. ജഡ്ജി ഉൾെപ്പടെ 18 ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുന്നത് സർക്കാറിെൻറ പരിഗണനയിലാണ്. കുറ്റപത്രം കൈമാറിയശേഷം കേസ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റും. പാരിപ്പള്ളി ആർ. രവീന്ദ്രനാണ് സ്പെഷൽ പ്രോസിക്യൂട്ടർ. 2016 ഏപ്രിൽ 10 ന് പുലർച്ചയാണ് പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തമുണ്ടായത്. 110 പേർ മരിച്ചു, 750 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കേസിൽ 1856 സാക്ഷികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.