കൊല്ലം: കോവിഡ് ക്വാറൻറീൻ നിയന്ത്രണം ലംഘിച്ചതിന് കൊല്ലം സിറ്റി പൊലീസ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തത് 113 പേരെ.
ക്വാറൻറീൻ ലംഘനം വ്യാപിച്ചുവരുന്ന സാഹചര്യത്തിൽ പ്രത്യേക പരിശോധനയിലൂടെയാണ് നിരവധിപേർ പിടിയിലായത്. നിരന്തരം പൊലീസ് നടത്തിയ നിരീക്ഷണവും ക്വാറൻറീൻ പരിശോധനയും ക്വാറൻറീൻ ലംഘനം കുറക്കാൻ സാധിച്ചതായി കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേരെയാണ് പിടികൂടിയത്. പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം കേസെടുത്ത് ഇവരെ ഡൊമിസിലിയറി കെയർ സെൻററിലേക്ക് മാറ്റി.കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട്, ശക്തികുളങ്ങര, ഇരവിപുരം, കിളികൊല്ലൂർ, ചാത്തന്നൂർ, പാരിപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിൽ ഓരോരുത്തർ വീതവും കരുനാഗപ്പള്ളി, ചവറ പൊലീസ് സ്റ്റേഷനുകളിൽ രണ്ടുപേർ വീതവുമാണ് ക്വാറൻറീൻ ലംഘനത്തിന് നടപടി നേരിടേണ്ടിവന്നത്.
ഇത്തരം നിയമലംഘനത്തിനെതിരെ തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.