ശാസ്താംകോട്ട: പ്ലസ് ടു പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത വിദ്യാർഥിക്ക് മികച്ച വിജയം. പടിഞ്ഞാറെ കല്ലട നടുവിലക്കര ഉമാനിലയത്തിൽ അനിൽകുമാറിന്റെയും വിദ്യയുടെയും മകൻ അർജുനാണ് (18) കഴിഞ്ഞ ദിവസം പ തൂങ്ങി മരിച്ചത്.
വ്യാഴാഴ്ച അർജുന്റെ സംസ്കാരം കഴിഞ്ഞ് ഏതാനും മണിക്കൂറിനകം ഫലം പ്രഖ്യാപിച്ചപ്പോൾ വിജയമറിഞ്ഞ് കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും നെഞ്ചുപൊട്ടുകയാണ്. ഇംഗ്ലീഷിന് സി പ്ലസ്, മലയാളത്തിന് ബി പ്ലസ്, ഫിസിക്സിന് സി പ്ലസ്, കെമിസ്ട്രിക്ക് ബി, ബയോളജിക്ക് സി പ്ലസ്,മാത്തമാറ്റിക്സിന് സി പ്ലസ് എന്നിങ്ങനെയാണ് അർജുൻ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.