ശാസ്താംകോട്ട: കൊടിക്കുന്നിൽ സുരേഷ് എം. പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് ജില്ലയിലെ ആറ് പഞ്ചായത്തുകൾക്കും രണ്ട് കമ്യൂണിറ്റി ഹെൽത്ത് സെൻറ്ററുകൾക്കും നൽകുന്ന ആംബുലൻസുകളുടെ താക്കോൽദാനവും ഫ്ലാഗ് ഓഫും ശാസ്താംകോട്ടയിൽ നടന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താക്കോൽദാനവും ഫ്ലാഗ് ഓഫും നിർവ്വഹിച്ചു. കോവിഡിന്‍റെ ഈ കാലഘട്ടത്തിൽ നമ്മൾ ഭയപ്പെടുകയല്ല വേണ്ടത് ജാഗ്രതയോടെ ഇതിനെ നേരിടുകയാണ് വേണ്ടതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി, ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എം. സെയ്ദ്, ശ്രീകുമാർ, ബിനു മംഗലത്ത്, ഉമാദേവിയമ്മ, സജയകുമാർ, അദബിയ നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനൽകുമാർ, തുണ്ടിൽ നൗഷാദ്, ഗ്രാമപഞ്ചായത്തംഗം രജനി, ഡോ. ഷഹാന, ഡോ. അനു ഫെർണാണ്ടസ്, ഡോ. അജയ് തുടങ്ങിയവർ സംസാരിച്ചു.
എല്ലാ ആംബുലൻസുകളും ഓസ്‌സിജിൻ സിലിണ്ടർ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉള്ളവയാണ്. ഓരോ ആംബുലൻസിന്‍റേയും തുക 17.5 ലക്ഷം രൂപയാണ്. ഒരു കോടി നാൽപത് ലക്ഷം രൂപ ചെലവഴിച്ചാണ് എട്ട് ആംബുലൻസുകൾ വാങ്ങി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.