ശാസ്താംകോട്ട: ഒരു ഇടവേളക്കുശേഷം ഭരണിക്കാവിലെ ട്രാഫിക് ഐലന്റ് ഫ്ലക്സും ബോർഡുകളും കൊടിതോരണങ്ങളും കൊണ്ട് നിറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ തെരത്തെടുപ്പ് പ്രചാരണ ഫ്ലക്സ്, ക്ഷേത്രോത്സവങ്ങളുടെയും സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ബോർഡ് തുടങ്ങി എല്ലാം ട്രാഫിക് ഐലൻഡിൽ നിരത്തി വെച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ ഫ്ലക്സുകളോ ബോർഡുകളോ സ്ഥാപിക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ലംഘിച്ചാണ് ഇവിടെ സ്ഥാനാർഥികളുടെ ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
കുന്നത്തൂർ താലൂക്കിൽ കൂടുതൽ ഗതാഗതക്കുരുക്കുള്ള സ്ഥലമാണ് ഭരണിക്കാവ് ജങ്ഷൻ. കൊല്ലം-തേനി ദേശീയപാതയും ചവറ-കൊട്ടാരക്കര സംസ്ഥാനപാതയും സംഗമിക്കുന്ന സ്ഥലവും അഞ്ച് ദിശകളിൽ നിന്നെത്തുന്ന വാഹനങ്ങൾ തിരിഞ്ഞുപോകേണ്ട സ്ഥലവുമാണ്. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും കാഴ്ച മറക്കുന്ന തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞമാസം കൂടിയ താലൂക്ക് വികസന സമിതിയിൽ താലൂക്കിലെ പ്രധാന ജങ്ഷനുകളിലെ ട്രാഫിക് ഐലൻഡിൽ ഫ്ലക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. രണ്ടാഴ്ച ഈ അവസ്ഥ തുടർന്നങ്കിലും പിന്നീട് വ്യാപകമായി ഫ്ലക്സുകളും ബോർഡുകളും സ്ഥാപിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.