ശാസ്താംകോട്ട: വീട്ടമ്മയെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണുമായി ബൈക്ക് യാത്രികൻ കടന്നു. കുന്നത്തൂർ നടുവിൽ പടിഞ്ഞാറേ നിരണത്തിൽ രാധയാണ് കബളിപ്പിക്കപ്പെട്ടത്.
ബാങ്കിൽനിന്ന് പണമെടുത്ത ശേഷം രാധ റോഡിൽകൂടി നടന്നുവരുകയായിരുന്നു. നെടിയവിള ഗുരുമന്ദിരം ജങ്ഷനിൽെവച്ച് അപരിചിതൻ സമീപത്ത് ബൈക്ക് നിർത്തുകയും രാധയുടെ മകെൻറ കൂട്ടുകാരനാെണന്ന് പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട്, ഇവരെ ബൈക്കിൽ കയറ്റി. ഈ സമയം പണവും മൊബൈൽ ഫോണുമുള്ള കവർ ബൈക്ക് യാത്രികൻ സൂക്ഷിക്കാമെന്ന വ്യാജേന കരസ്ഥമാക്കി.
തുടർന്ന്, നെടിയവിള ജങ്ഷനിൽ എത്തി രാധയെ ബൈക്കിൽനിന്ന് ഇറക്കുകയും പണവും മൊബൈൽ ഫോണും അടങ്ങിയ കവർ തിരികെ നൽകാതെ ബൈക്ക് ഓടിച്ചുപോകുകയുമായിരുന്നു. 20,000 രൂപയും മൊബൈൽ ഫോണും ചില രേഖകളുമാണ് നഷ്ടപ്പെട്ടത്.
ഇത് സംബന്ധിച്ച് രാധ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.