അ​തു​ൽ കൃ​ഷ്ണ, അ​ഭി​ജി​ത്ത്

ബാ​ർ​ ഹോ​ട്ട​ലി​ൽ സം​ഘ​ർ​ഷം; ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു

ശാ​സ്താം​കോ​ട്ട: ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ബാ​ർ​ഹോ​ട്ട​ലി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ച കേ​സി​ൽ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി.

അ​രി​ന​ല്ലൂ​ർ അ​രീ​ക്കാ​വ് ച​രു​വി​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (22), ശൂ​ര​നാ​ട് തെ​ക്ക് ക​ക്കാ​ക്കു​ന്ന് പ​ള്ളി​യാ​ട്ട് വീ​ട്ടി​ൽ അ​തു​ൽ കൃ​ഷ്ണ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശാ​സ്താം​കോ​ട്ട മ​ണ്ണെ​ണ്ണ​മു​ക്കി​ലെ ബാ​റി​ലാ​ണ് സം​ഭ​വം. പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ അ​റ​സ്റ്റി​ലാ​യ​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് യു​വാ​ക്ക​ളാ​ണ് എ​ത്തി​യ​ത്. ആ​ഘോ​ഷ​ത്തി​നി​ടെ ബാ​റി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ യു​വാ​ക്ക​ൾ ബി​യ​ർ കു​പ്പി കൊ​ണ്ട് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ ത​ല അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ശാ​സ്താം​കോ​ട്ട പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Clash at Bar Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.