ശാസ്താംകോട്ട: 11.6 കോടി രൂപ ചെലവഴിച്ച് ശാസ്താംകോട്ടയിൽ റവന്യൂ ടവർ നിർമിക്കുന്നതിന് മുന്നോടിയായി കോർട്ടേഴ്സുകൾ പൊളിച്ചുനീക്കുന്ന ജോലി ആരംഭിച്ചു.
ശാസ്ത്രം കോട്ട ടൗണിൽ വാട്ടർ അതോറിട്ടിയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ഒന്നര ഏക്കർ ഭൂമി ഏറ്റെടുത്ത് അതിലാണ് റവന്യൂ ടവർ നിർമിക്കുന്നത്. ഇതിലുണ്ടായിരുന്നതും കാലപ്പഴക്കത്താൽ ഉപയോഗിക്കാതെ കിടന്നതുമായ വാട്ടർ അതോറിറ്റിയുടെ 13 കോർട്ടേഴ്സുകളാണ് പൊളിച്ചു നീക്കുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ശാസ്താംകോട്ട സ്വദേശികളായ രണ്ട് വ്യക്തികൾ വാട്ടർ അതോറിറ്റിക്ക് വിട്ടുനൽകിയതാണ് ഈ ഭൂമി. ശാസ്താംകോട്ടയിൽ റവന്യൂ ടവർ നിർമിക്കാൻ തീരുമാനിക്കുകയും എന്നാൽ അനിയോജ്യമായ ഭൂമി ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ വാട്ടർ അതോറിട്ടിയിൽ നിന്ന് റവന്യൂ വകുപ്പ് ഈ ഭൂമി ഏറ്റെടുക്കുകയുമായിരുന്നു.അഞ്ച് നിലകളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള റവന്യൂ ടവർ നിർമാണം പൂർത്തിയാകുമ്പോൾ ശാസ്താംകോട്ടയിൽ വിവിധ സ്ഥലങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിലേക്ക് മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.