ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷന് പുതിയ കെട്ടിടം നിർമിച്ചിട്ടും യാത്രക്കാർക്ക് ഇരിപ്പിടമോ കുടിവെള്ളമോ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി. ലക്ഷങ്ങൾ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും ഒരു വർഷം മുമ്പ് സ്റ്റേഷൻ പ്രവർത്തനം പൂർണതോതിൽ ഇങ്ങോട്ട് മാറ്റുകയും ചെയ്തിരുന്നു.
ഇവിടെ കസേരകളോ സിമന്റ് ബഞ്ചുകളോ ഇല്ലാത്തതിനാൽ യാത്രക്കാർ ട്രെയിൻ വരുംവരെ നിൽക്കേണ്ട അവസ്ഥയാണ്. ആർ.സി.സി, ശ്രീ ചിത്ര, മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രികളിലേക്ക് പോകേണ്ട രോഗികളടക്കം ഇതുമൂലം ബുദ്ധിമുട്ടുകയാണ്. സ്റ്റേഷൻ കെട്ടിടത്തിന്റെ പ്ലാറ്റ്ഫോം ഭാഗത്തെ മേൽക്കൂര അലുമിനിയമായതിനാൽ വെയിലറച്ചാൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ഒറ്റ ഫാൻ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. പ്ലാറ്റ്ഫോമിൽ കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടില്ല. ചുരുക്കത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റേഷൻ കെട്ടിടം പണിതിട്ടും യാത്രക്കാർക്ക് ഉപകാരം ഇല്ലാത്ത അവസ്ഥയാണ്. ജനറൽ കംപാർട്ട്മെന്റുകൾ വന്ന് നിൽക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ പല ഭാഗത്തും മേൽക്കൂര ഇല്ലാത്തതിനാൽ മഴയും വെയിലും ഏറ്റ് നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.