ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; ഭരണിക്കാവിൽ മഴയും വെയിലുമേറ്റ് യാത്രക്കാർ

ശാ​സ്താം​കോ​ട്ട: മ​ഴ​യും വെ​യി​ലു​മേ​ൽ​ക്കാ​തെ ക​യ​റി നി​ൽ​ക്കാ​നോ, ഒ​ന്നി​രി​ക്കാ​നോ സ്ഥ​ല​മി​ല്ലാ​തെ ന​ട്ടം തി​രി​യു​ക​യാ​ണ് ഭ​ര​ണി​ക്കാ​വ് ടൗ​ണി​ലെ​ത്തു​ന്ന ബ​സ് യാ​ത്ര​ക്കാ​ർ.

കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ന്റെ സി​രാ​കേ​ന്ദ്ര​മാ​യ ഭ​ര​ണി​ക്കാ​വി​ൽ ദി​ന​വും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ യാ​ത്ര ചെ​യ്യാ​ൻ എ​ത്തു​ന്ന​ത്. കൊ​ല്ലം-​തേ​നി, ഭ​ര​ണി​ക്കാ​വ് -വ​ണ്ടി​പ്പെ​രി​യാ​ർ ദേ​ശീ​യ​പാ​ത​ക​ളു​ടെ​യും കൊ​ട്ടാ​ര​ക്ക​ര, ച​വ​റ, ക​രു​നാ​ഗ​പ്പ​ള്ളി റോ​ഡു​ക​യു​ടെ​യും സം​ഗ​മ കേ​ന്ദ്രം കൂ​ടി​യാ​ണ് ടൗ​ൺ.

ഇ​ത്ര​യേ​റെ തി​ര​ക്കു​ള്ള ടൗ​ണാ​യി​ട്ടും ഒ​രു ബ​സ് കാ​ത്തി​രിപ്പ് കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. തി​ര​ക്കേ​റി​യ ജ​ങ്ഷ​നി​ൽ നാ​ല് ദി​ശ​യി​ലെ​യും റോ​ഡ് വ​ശ​ങ്ങ​ളി​ലാ​ണ് ബ​സ് കാ​ത്ത് യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന​ത്. ക​ട​ക​ളു​ടെ​യും മ​റ്റും വ​രാ​ന്ത​ക​ളാ​ണ് മ​ഴ ന​ന​യാ​തെ യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​നു​ള്ള ഏ​ക ആ​ശ്ര​യം. യാ​ത്ര​ക്കാ​ർ കൂ​ട്ട​മാ​യി ക​ട​ക​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

ടൗ​ണി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബ​സു​ക​ൾ അ​വി​ടെ ക​യ​റാ​ത്ത​ത് മൂ​ലം അ​ത് നോ​ക്കു​കു​ത്തി​യാ​യി. എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് താ​ലൂ​ക്കി​ലെ വി​വി​ധ ജ​ങ്ഷ​നു​ക​ളി​ൽ ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ച്ചെ​ങ്കി​ലും ഭ​ര​ണി​ക്കാ​വി​നെ അ​വ​ഗ​ണി​ച്ചു.

കൈ​യേ​റ്റ​ങ്ങ​ൾ വ്യാ​പ​ക​മാ​യ ടൗ​ണി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​താ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ട​സ്സം സൃ​ഷ്ടി​യ്ക്കു​ന്ന​ത്. ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - There is no bus waiting area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.