ശാസ്താംകോട്ട: ജല അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം ഒരുവർഷത്തോളമായി കുടിവെള്ളം പാഴാകുന്നു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം കാവൽപ്പുര ജങ്ഷനിലും ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപവുമാണ് കുടിവെള്ളം പാഴാകുന്നത്.
ജനപ്രതിനിധികളും നാട്ടുകാരും നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഇതുവരെയും പരിഹാരമുണ്ടായില്ല. ശാസ്താംകോട്ടയിൽ നിന്ന് ചവറയിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന വലിയ പൈപ്പുകളിലെ തകരാറുമൂലമാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.
കാവൽപ്പുര ജങ്ഷനിൽ രണ്ട് പൈപ്പുകൾ തമ്മിൽ സന്ധിക്കുന്ന ചേംബറിലെ തകരാറും ക്ഷേത്രത്തിന് സമീപത്ത് െപെപ്പ് പൊട്ടിയുമാണ് ജലം പാഴാകുന്നത്. തുടർച്ചയായി വെള്ളം ഒഴുകി ഇവിടെ റോഡും തകർന്നിട്ടുണ്ട്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ ഇതുമൂലം വലയുന്നു.
ശാസ്താംകോട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോൾ ചവറയിലെ ഉദ്യോഗസ്ഥർക്കാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് ഒഴിയുന്നതായും ആക്ഷേപം ഉണ്ട്. അടിയന്തരപരിഹാരം ഉണ്ടാകാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.