ശാസ്താംകോട്ട: കാരാളിമുക്ക്-ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡ് മാലിന്യക്കൂമ്പാരമായി മാറി. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ, കോഴി ഫാമുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, തയ്യൽ കടകളിലെ ബാക്കി വന്ന തുണികൾ, ബാർബർ ഷോപ്പുകളിലെ മുടി, അപ്ഹോൾസ്റ്ററികൾ, വീടുകളിൽ നിന്നുള്ള നാപ്കിനുകൾ അടക്കമുള്ള സാധനങ്ങൾ മുഴുവൻ കൊണ്ടുവന്ന് തള്ളുന്നത് ഈ റോഡരികിലാണ്. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ ഒരുവശം റെയിൽവേ ട്രാക്ക് ആണ്.
ഉയരം കൂട്ടിയ ഈ ഭാഗം മുഴുവൻ കാടുപിടിച്ച് കിടക്കുകയാണ്. മറുവശത്ത് ഒറ്റപ്പെട്ട വീടുകൾ മാത്രമാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇവിടെ മാലിന്യം തള്ളുന്നത്.
റോഡരികിൽ തള്ളുന്ന മാലിന്യം നായ്ക്കളും മറ്റും കടിച്ചെടുത്ത് റോഡിലേക്ക് ഇടുന്നതിനാൽ മാലിന്യം റോഡിലാകെ വ്യാപിച്ച് കിടക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിനുപേർ കടന്നുപോകുന്ന റോഡിൽ കൂടി മൂക്ക് പൊത്താതെ നടക്കാനാവില്ല.
മൂന്ന് വർഷം മുമ്പ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പൊതുസ്ഥലങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കുന്ന പദ്ധതി പ്രകാരം ഈ റോഡിലും തൂണുകൾ കുഴിച്ചിെട്ടങ്കിലും കാമറകൾ സ്ഥാപിക്കുന്നത് ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.