ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ളവിതരണം ലക്ഷ്യമിട്ട് ആരംഭിച്ച മൈനാഗപ്പള്ളി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം 27ന് ഉച്ചക്ക് 12ന് പബ്ലിക് മാർക്കറ്റിൽ നടക്കും.
വാട്ടർ അതോറിറ്റിയുടെ സ്റ്റേറ്റ് ഫണ്ടും കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും മൈനാഗപ്പള്ളി പഞ്ചായത്തിന്റെ െഡപ്പോസിറ്റ് ഫണ്ടും ഉൾപ്പെടെ 6.1 കോടിയുടെ പദ്ധതിയാണിത്. പബ്ലിക് മാർക്കറ്റിൽ ഓവർ ഹെഡ് ടാങ്ക് ഒരു വർഷം മുമ്പുതന്നെ പൂർത്തീകരിക്കുകയും 95 ശതമാനം ഗാർഹിക കണക്ഷനുകൾ നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഓവർ ഹെഡ് ടാങ്കുമായി ബന്ധിപ്പിക്കുന്ന പൈപ്പ് ഇടേണ്ടത് കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡ് സൈഡിൽ കൂടി ആയിരുന്നെങ്കിലും റോഡിന്റെ ഉടമസ്ഥാവകാശമുള്ള കിഫ്ബി അനുമതി നൽകിയിരുന്നില്ല. ആറുമാസം മുമ്പ് പൈപ്പ് ഇടാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥസമ്മർദത്തെ തുടർന്ന് നിർത്തിെവച്ചു.
രണ്ടു മാസം മുമ്പ് പണി പുനരാരംഭിച്ച് പൈപ്പുകൾ സ്ഥാപിച്ച് അനുബന്ധ പണികൾ പൂർത്തീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷതവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.