ശാസ്താംകോട്ട: ഇന്ത്യൻ നാഷനൽ ലീഗിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ചില വ്യക്തികൾ തരംതാണ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് കേരളത്തിൽ വിലപ്പോകില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന അഡ് ഹോക്ക് കമ്മിറ്റി അംഗം കാസിം ഇരിക്കൂർ. ഐ.എൻ.എൽ ജില്ല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് എ.എം. ഷെരീഫ് അധ്യക്ഷതവഹിച്ചു. അഖിലേന്ത്യ ട്രഷറർ ഡോ.എ.എ. അമീൻ, നാാഷനൽ വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് നിഷ വിനു, എൻ.എൽ.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കുറ്റിയിൽ നിസാം, ജില്ല സെക്രട്ടറി ആദിനാട് സൈനുദീൻ, എ.എം.എൻ. നൗഷാദ്, ചാത്തന്നൂർ മുജീബ്, നുറുദ്ദീൻകുട്ടി, കല്ലുംതാഴം ഷാജഹാൻ, അബ്ദുൽ റഷീദ്കുട്ടി, നൗഷാദ്, റഹീം അനീഫാ, കുളപ്പാട് നൗഷാദ്, അൻസാർ നാഗൂർ, നവാസ്, ഹുസൈൻ സാഹിബ്, അജീബ്, അനീഷ്, കെ.എം. അലി, ഫാറൂഖ്, ഷമീർ എന്നിവർ സംസാരിച്ചു.
ജില്ല ഭാരവാഹികൾ: കുറ്റിയിൽ നിസാം (പ്രസി.), സൈനുദ്ദീൻ ആദിനാട് (ജന. സെക്ര.), എ.എം. നൗഷാദ് (ട്രഷ.), ഹുസൈൻ ഹാജി, കല്ലുംതാഴം ഷാജഹാൻ, കുളപ്പാടം നൗഷാദ്, അനീസ് (വൈ. പ്രസി.), റഹീം ഹനീഫ, നൂറുദ്ദീൻകുട്ടി, മുജീബ്, അൻസാർ നാഗൂർ (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.