ശാസ്താംകോട്ട: ഐ.എസ്.ആർ.ഒയിലേക്ക് റോക്കറ്റിെൻറ ഭാഗവും വഹിച്ചുള്ള വാഹനം ശാസ്താംകോട്ടയില്‍ എത്തി.
ശനിയാഴ്ച കൊട്ടാരക്കരക്ക് യാത്ര തുടരാനാണ് തീരുമാനം. കുന്നത്തൂര്‍, പുത്തൂര്‍ വഴി കൊട്ടാരക്കരക്ക് കൊണ്ടുപോകും. തിരുച്ചിറപ്പള്ളി വിക്രം സാരാഭായ് സ്പേസ് സെൻററില്‍നിന്ന് ഐ.എസ്.ആര്.ഒ തിരുവനന്തപുരം തുമ്പ വിക്ഷേപണ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോകുന്നത്.
വിന്‍ഡ് ടണൽ പ്രോജക്ടിെൻറ ടണല്‍ ഭാഗമാണിത്. ആലപ്പുഴ ബീച്ചില്‍ മുസിരിസ് പ്രദര്‍ശനത്തിന് പഴയ പടക്കപ്പല്‍ എത്തിച്ച സ്വകാര്യ ഏജന്‍സിയോട് ഐ.എസ്.ആർ.ഒ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് റോഡ് മാര്‍ഗം കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.