ശാസ്താംകോട്ട: തടാക സംരക്ഷണവുമായി ബന്ധപ്പെട്ട് ഇക്കോ ടൂറിസം പദ്ധതിയെക്കുറിച്ച് ആലോചിക്കുമെന്ന് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (സ്വാക്) മെംബര്‍ സെക്രട്ടറി സുനീല്‍ പമിടി ഐ.എഫ്.എസ് പറഞ്ഞു. തടാകസംരക്ഷണ പദ്ധതി പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പഞ്ചായത്ത് ഓഫിസില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തടാകത്തില്‍ നിന്നുള്ള ജലചൂഷണം കുറക്കാന്‍ ആവിഷ്കരിച്ച ജലപദ്ധതി ആരംഭിക്കാന്‍ നടപടിയുണ്ടാകും. തടാകവുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങൾ യോഗത്തിൽ ഉയര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ്, വൈസ് പ്രസിഡൻറ് ഗുരുകുലം രാകേഷ്, അംഗങ്ങളായ അനില്‍ തുമ്പോടന്‍ എ. ഷാനവാസ്, അജയകുമാര്‍, തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഹരി കുറിശേരി, അംഗങ്ങളായ രാമാനുജന് തമ്പി, ശാസ്താംകോട്ട ഭാസ്, ജയകൃഷ്ണന്, കായല്‍കൂട്ടായ്മ കണ്‍വീനര്‍ എസ്. ദിലീപ്കുമാര്, അംഗങ്ങളായ സിനു, ഹരികുമാര്‍, ഡി.ബി കോളജ് ഭൂമിത്രസേനാ കണ്‍വീനര്‍ ലക്ഷ്മി, പ്രീത, എന്‍വയണ്‍മെന്റ് പ്രോഗ്രാം മാനേജര്‍ ഡോ. ജോണ്‍ സി മാത്യു, വെറ്റ് ലാന്‍ഡ് സ്പെഷലിസ്റ്റ് അരുണ്‍കുമാര്‍, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തടാകതീരവും മുഖ്യമലിനീകരണ ഭാഗങ്ങളും മെംബര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.