ശാസ്താംകോട്ട: കംഫർട്ട് സ്റ്റേഷൻ ജീവനക്കാരന് കളഞ്ഞുകിട്ടിയ 50,000 രൂപ ഉടമക്ക് തിരികെ നൽകി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭരണിക്കാവ് കംഫർട്ട് സ്റ്റേഷനിൽ ഒരു പൊതി കിടക്കുന്നത് ജീവനക്കാരനായ ശിവൻകുട്ടി ശ്രദ്ധിച്ചത്. പരിശോധനയിൽ നോട്ടുകെട്ടാണെന്ന് മനസ്സിലാക്കി. ഉടൻതന്നെ ജങ്ഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് വഴി ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് ഉടമയെ കണ്ടെത്തി.
പോരുവഴി ഇടക്കാട് ദേവഗിരി സ്വദേശിയായ ഉണ്ണികൃഷ്ണനെ സ്റ്റേഷനിൽ വിളിച്ച് എസ്.എച്ച്.ഒ അനൂപിന്റെ സാന്നിധ്യത്തിൽ തുക കൈമാറി. ഉണ്ണികൃഷ്ണൻ വീട് പണിക്കായി ബാങ്കിൽ നിന്ന് എടുത്തതായിരുന്നു പണം. ഇതിനിടയിൽ കംഫർട്ട് സ്റ്റേഷനിൽ കയറിയപ്പോൾ അവിടെ െവച്ച് നഷ്ടപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.