ശാസ്താംകോട്ട: മൈനാഗപ്പള്ളി റെയിൽവേ മേൽപാലത്തിന്റെ നിർമാണം ആരംഭിക്കാൻ വഴി തെളിയുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന നിർമാണത്തിന് 49.94 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. ആർ.ഒ.ബിയുടെ റെയിൽവേ അറേഞ്ച്മെന്റ് ഡ്രോയിങ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. കിഫ്ബി അനുവദിക്കുന്ന തുക ഉപയോഗിച്ച് 534 മീറ്റർ നീളത്തിൽ മൂന്ന് സ്പാൻ അലൈൻമെന്റിലുള്ള ടി.പി.ആർ ആണ് സമർപ്പിച്ചത്.
കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജ് കോർപറേഷനാണ് നിർമാണ ചുമതല. പദ്ധതിയുടെ ടി.പി.ആർ അനുമതി ലഭിച്ചാൽ ഉടൻ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുമെന്ന് പ്രോജക്ട് എൻജിനീയർ വൈ.എ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. ഗോപൻ, ആർ.എസ്.പി ലെനിനിസ്റ്റ് ജില്ല സെക്രട്ടറി സാബു ചക്കുവള്ളി, പ്രഫ.എസ്. അജയൻ, എസ്. സത്യൻ, ആർ. കമൽദാസ്, കെ.പി. റഷീദ്, ആർ. രഘുനാഥൻപിള്ള, വേണുഗോപാൽ, സുനിൽകുമാർ, അബു സാലി എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.