തീ കൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ശാസ്താംകോട്ട: വീടിനുള്ളിൽ തീ കൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തെക്കൻ മൈനാഗപ്പള്ളി തോട്ടുമുഖം സിബി ഭവനത്തിൽ രാജു (56) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.

ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ കയറി രാജു തീ കൊളുത്തുകയായിരുന്നു മണ്ണെണ്ണയാണോ മറ്റ് എന്തങ്കിലുമാണോ ദേഹത്ത് ഒഴിച്ചതെന്ന് വ്യക്തമല്ല. വീടിനും സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. നിർമാണ തൊഴിലാളിയായിരുന്നു മരിച്ച രാജു.

മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്ക് ശേഷം സംസ്ക്കാരം നടത്തും. ഭാര്യ: ജലജ. മക്കൾ: രാജി, സിബി.

Tags:    
News Summary - Man committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.