ശാസ്താംകോട്ട: കേരളത്തിലെ എല്ലാ ഗ്രാമീണർക്കും ശുദ്ധജലമെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ വിദ്യാധിരാജ സ്കൂളിന്റെ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത സ്മാർട്ട് ക്ലാസിന്റെയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ലൈബ്രറിയുടെയും ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ സജിത്ത് കോട്ടവിള ഗ്രാമപഞ്ചായത്തംഗങ്ങളായ എ. സജിത, നമീമബീവി, ആർ. സജിമോൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇസഡ് ആന്റണി, ഐ. നൗഷാദ്, ഷാനവാസ്, ഗോകുലം തുളസി, പറമ്പിൽ സുബൈർ, ഷാഹുൽ തെങ്ങുംതറ, നിസാർ വെള്ളാവിൽ, ബി.എസ്. കലാദേവി, പ്രധാനാധ്യാപിക പി.എസ്. മായ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.