ശാസ്താംകോട്ട: പി.ഡബ്ല്യു. ഡി ഗസ്റ്റ് ഹൗസ് പരിസരം മാലിന്യ കൂമ്പാരമായി. അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ശാസ്താംകോട്ട പോലീസ് സ്റ്റേഷന് സമീപം തടാക തീരത്താണ് ഗസ്റ്റ് ഹൗസ് പ്രവർത്തിക്കുന്നത്. ഗസ്റ്റ് ഹൗസിന്റെ നാല് ചുറ്റും മതിൽ കെട്ടി തിരിച്ച് ഇതിനുൾ ഭാഗം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടങ്കിലും മതിൽ കെട്ടിന് പുറത്താണ് മാലിന്യ കൂമ്പാരം.
ഇവ ഗസ്റ്റ് ഹൗസിൽ നിന്ന് വലിച്ചെറിയുന്നതാണന്ന് കരുതുന്നു. നിരോധിത പ്ലാസ്റ്റിക് കവറുകൾ, മദ്യ- കുടിവെള്ള കുപ്പികൾ അടക്കം ഗസ്റ്റ് ഹൗസ് പരിസരമാകെ വ്യാപിച്ചിരിക്കുകയാണ്.
സംരക്ഷിക്കപ്പെടേണ്ട ശാസ്താംകോട്ട കായലിന് തൊട്ടടുത്താണ് വ്യാപകമായ തോതിൽ മാലിന്യം കുന്നു കൂടി കിടക്കുന്നത്. അനുദിനം നാശോന്മുഖമായി കൊണ്ടിരിക്കുന്ന തടാകത്തിലേക്ക് മഴക്കാലത്ത് ഈ മാലിന്യം ഒഴുകി എത്താനുള്ള സാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.