ശാസ്താംകോട്ട: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി കുറ്റിയിൽമുക്കിൽ ഓട നിർമിക്കാതെ റോഡ് നിർമിച്ചതുമൂലം നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയെ തുടർന്നാണ് പലചരക്ക് കടകൾ, ചായക്കടകൾ, ഫർണിച്ചർ കടകൾ എന്നിവിടങ്ങളിൽ വെള്ളം കയറിയത്.
സാധനങ്ങൾ നശിച്ചത് മൂലം ആയിരക്കണക്കിന് രൂപയുടെ നഷ്്ടം ഉണ്ടായിട്ടുണ്ട്. കുറ്റിയിൽ മുക്കിലും ശരിഅത്തുൽ ജുമാ മസ്ജിദിനും സമീപം ഓടകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വ്യക്തികൾ മണ്ണിട്ട് നികത്തി.
റോഡ് നിർമാണത്തിന് മുന്നോടിയായി ഈ ഭാഗങ്ങളിൽ ഓട നിർമിക്കാൻ പി.ഡബ്ല്യു.ഡി അധികൃതർ തയാറായിരുെന്നങ്കിലും ചിലർ എതിർപ്പുമായി വന്നതിനാൽ ഓട നിർമാണം ഉപേക്ഷിച്ച് റോഡ് പണി ആരംഭിക്കുകയായിരുന്നു.
പുതിയതായി നിർമിച്ചുകൊണ്ടിരിക്കുന്ന റോഡിന് നിലവി ലുണ്ടായിരുന്ന റോഡിെനക്കാൾ രണ്ടടിയോളം ഉയരം വന്നതിനാൽ വശങ്ങളിലെ കടകൾ താഴ്ചയിലാവുകയും റോഡിലൂടെ ഒഴുകി വരുന്ന വെള്ളം കടകളിലേക്ക് കയറുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.