????????? ???????????????? ????

ശൂരനാട് ആനയടി ക്ഷേത്രത്തിലെ ആനനേര്‍ച്ചക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും

ശാസ്താംകോട്ട (കൊല്ലം): ശൂരനാട് ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമീ ക്ഷേത്രത്തില്‍ലെ നേര്‍ച്ച ആന എഴുന്നള്ളിപ്പിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും. ആന എഴുന്നള്ളിപ്പ് ലിസ്റ്റില്‍ ആറാം പേരുകാരനാണ് സ്റ്റാലിന്‍. ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എത്തില്ല, എന്നാല്‍ ആരോഗ്യ മന്ത്രി എത്തുമെന്നാണ് വിവരം.

ജനുവരി 31നാണ് നേര്‍ച്ച ആന എഴുന്നള്ളത്ത്. ആനയെ എഴുന്നള്ളിക്കാന്‍ തീരുമാനിച്ച വിവരം തമിഴ്നാട്ടില്‍നിന്നും സ്റ്റാന്‍ലിന്റെ പ്രതിനിധികളെത്തിയാണ് ക്ഷേത്ര കമ്മറ്റിയെ അറിയിച്ചത്.

എഴുന്നള്ളിപ്പിന്റെ തുകയായ 9000 രൂപയും ഇവര്‍ മുന്‍കൂറായി അടച്ചു രസീത് കൈപ്പറ്റിയിട്ടുണ്ട്. ഒരുമാസം മുമ്പാണ് തമിഴ്നാട്ടില്‍നിന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാന്‍ലിന്റെ പ്രതിനിധികള്‍ ശൂരനാട് എത്തി ക്ഷേത്ര ഭാരവാഹികളെ കണ്ട് ആനയെ എഴുന്നള്ളിക്കാൻ സന്നദ്ധത അറിയിച്ചത്.

അന്ന് തന്നെ അവര്‍ ബുക്ക് ചെയ്യുകയും പണം പിന്നീട് അടക്കാമെന്നും പറഞ്ഞ് മടങ്ങി. എന്നാല്‍, ക്ഷേത്ര ഭാരവാഹികള്‍ ആദ്യം ഇത് വിശ്വസിച്ചില്ല. തമിഴ്നാട് മുഖ്യമന്ത്രി ഇവിടെ എത്തി ആനയെ എഴുന്നള്ളിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു ഏവരുടെയും അഭിപ്രായം.

എന്നാല്‍, കഴിഞ്ഞ ആഴ്ച ബുക്ക് ചെയ്തവര്‍ പണം അയച്ചതോടെയാണ് വിശ്വാസമായത്. ഇതോടെ ഉത്സവ നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പേരും ചേര്‍ത്തു. നോട്ടീസില്‍ ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കുന്നവരില്‍ ആറാമത്തെ പേരുകാരനാണ് എം.കെ. സ്റ്റാലിന്‍. നോട്ടീസ് കൈയില്‍ കിട്ടിയ നാട്ടുകാരും ഏറെ ആവശത്തിലും അമ്പരപ്പിലുമാണ്.

അഞ്ഞൂറോളം പേര്‍ ഇതിനോടകം തന്നെ എഴുന്നള്ളിപ്പിന് ബുക്ക് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഏറ്റവും ഏറെ ആനകള്‍ നിരക്കുന്ന ഗജമേളയാണ് ആനയടിയിലേത്. കോവിഡ് കാലമായതിനാൽ ഗജമേള ഇത്തവണയും ഇല്ല. പകരം ആന എഴുന്നള്ളിപ്പ് മാത്രമാണുണ്ടാകുക. ജനുവരി 31ന് വൈകീട്ട് 4.30 മുതലാണ് എഴുന്നള്ളിപ്പ്. 10 ആനകളെ മാത്രമാണ് നേര്‍ച്ചയായി എഴുന്നള്ളിക്കുക.



Tags:    
News Summary - Tamil Nadu Chief Minister Stalin for the elephant vows at the Sooranad Anayadi temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.