ശാ​സ്താം​കോ​ട്ട ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​ന് മു​ന്നി​ൽ ടാ​റി​ങ്​ ന​ട​ത്താ​തെ ഒ​ഴി​വാ​ക്കി

ഇ​ട്ട സ്ഥ​ലം

ഒരുഭാഗം ഒഴിച്ചിട്ട് ടാറിങ്; അപകടം പതിവ്

ശാസ്താംകോട്ട: സാങ്കേതിക കാരണങ്ങളാൽ ടാറിങ് നടത്താതെ ഒഴിവാക്കിയ ഭാഗത്ത് അപകടം പതിവാകുന്നു. ശാസ്താംകോട്ട ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് അപകടമേഖലയായി മാറിയത്.

വെറ്റമുക്ക്- ശാസ്താംകോട്ട-താമരക്കുളം കിഫ്ബി റോഡ് നിർമാണം നടത്തിയപ്പോഴാണ് ഈ ഭാഗം ഒഴിവാക്കി ടാറിങ് നടത്തിയത്. ബി.എസ്.എൻ.എൽ ഓഫിസിന്‍റെ മുൻഭാഗമായതിനാൽ ഇവിടെ വലിയ തോതിൽ കേബിൾ കണക്ഷനുകൾ ഉണ്ടായിരുന്നു. റോഡ് ഇളക്കിയപ്പോൾ ഉണ്ടായ കേബിൾ തകരാറുകൾ പരിഹരിക്കുന്നതിനും മറ്റുമായി ഈ ഭാഗം ഒഴിവാക്കി ടാറിങ് നടത്തുകയായിരുന്നു. പിന്നീട് ഇത് പരിഹരിക്കാൻ നടപടി ഉണ്ടായതുമില്ല.

ഒരു വർഷത്തിന് മുകളിലായി ഈ ഭാഗം ഇങ്ങനെ കിടക്കുകയാണ്. ഇത് ശ്രദ്ധിക്കാതെ രാത്രികാലങ്ങളിൽ ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. പത്തിലധികം അപകടങ്ങൾ ഇവിടെ ഇതിനോടകം നടന്നുകഴിഞ്ഞു.

പൊതുപ്രവർത്തകർ വിവരം പി.ഡബ്ല്യു.ഡി അധികൃതരെ അറിയിച്ചപ്പോൾ കിഫ്ബിയുടെ പ്രവൃത്തി ആയതിനാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മുൻ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി.

Tags:    
News Summary - Tarring a portion only-Accidents are common

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.