ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട്ട് എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇടയ്ക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നിസാമിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം വീട്ടുകാർ സമീപത്ത് പ്രാർഥനക്ക് പോയിരിക്കുകയായിരുന്നു.
എ.സി പൊട്ടിത്തെറിച്ചതോടെ വീടിന് ഉൾവശം മുഴുവൻ പുക നിറഞ്ഞു. കട്ടിൽ, മെത്ത, ജനാല എന്നിവ പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശാസ്താംകോട്ട ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.