യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

ശാസ്താംകോട്ട: യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വാൾകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ശൂരനാട് തെക്ക് പുന്നവിളമുക്ക് ഞാറയ്ക്കാട്ടിൽ മുഹമ്മദ് നൗഫൽ (26) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിൽ മറ്റൊരു പ്രതിയായ പള്ളിശ്ശേരിക്കൽ സലാമിയ മൻസിലിൽ അമീർ (21) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ശൂരനാട് തെക്ക് കുമരംചിറ വാലുതുണ്ടിൽ വീട്ടിൽ ഷാൻ ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ച 1.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾക്ക് ഷാനോടുള്ള മുൻവിരോധം കാരണം വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടുകയായിരുന്നെന്ന് ശൂരനാട് എസ്.ഐ രാജൻ ബാബു പറഞ്ഞു.

Tags:    
News Summary - The main suspect in the case of trying to kill a young man has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.