ശാസ്താംകോട്ട: നാൽപതിലധികം വാഹന മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെ, ശൂരനാട് പൊലീസ് വാഹന പരിശോധനക്കിടെ പിടികൂടി. ഇവർ സഞ്ചരിച്ച, മോഷ്ടിച്ചെടുത്ത മോട്ടോർ സൈക്കിളും കസ്റ്റഡിയിൽ എടുത്തു.
പത്തനംതിട്ട മൈലപ്ര മരുത് പ്ലാക്കൽ വീട്ടിൽ രഞ്ജിത്ത് (23), റാന്നി റബ്ബറിൻ കാലായിൽ ഷിജോ (18) എന്നിവരെയാണ് ശൂരനാട് നിന്ന് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിനു മുന്നിൽ ഇരുവരും ബൈക്കിൽ വന്നുപെടുകയായിരുന്നു. നേരത്തേ പന്തളം പൊലീസ് സ്റ്റേഷനിൽ എസ്. ഐ ആയിരിക്കെ, ശൂരനാട് എസ്.ഐ പി. ശ്രീജിത്ത് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. മുഖപരിചയം തോന്നി ചോദ്യം ചെയ്തപ്പോൾ രഞ്ജിത്ത് കുറ്റം സമ്മതിക്കുകയായിരുന്നു.
പിന്നിലിരുന്ന ഷിജോയുടെ ബാഗിൽനിന്ന് സ്ക്രൂ ഡ്രൈവറും രൂപമാറ്റം നടത്തിയ നിരവധി താക്കോലുകളും കണ്ടെടുത്തു. തിരുവല്ലയിലെ വിനോദിെൻറ പക്കൽനിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇവർ വന്നുപെട്ടത്. തിരുവല്ല, കോയിപ്രം, കുമളി, കറുകച്ചാൽ എന്നെ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ 40ലധികം വാഹന മോഷണക്കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ശൂരനാട് എസ്.എച്ച്.ഒ എ. ഫിറോസ്, എസ്.ഐമാരായ പി. ശ്രീജിത്ത്, ചന്ദ്രമോൻ, ജേക്കബ്, എ.എസ്.ഐമാരായ മധു എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.