ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്തിലെ ചക്കുവള്ളിയിൽ കാട്ടുപന്നി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ജനം ഭീതിയിൽ. ചക്കുവള്ളി പൊലീസ് സ്റ്റേഷന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നി ആക്രമണം ഉണ്ടായത്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് സദനം വീട്ടിൽ ബാബു, ചരുവിള കിഴക്കതിൽ മഞ്ജു സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നിലവിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലം - തേനി ദേശീയപാതയിൽ ചക്കുവള്ളി പൊലീസ് സ്റ്റേഷനും പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിനും ഇടയിലാണ് കാട്ടുപന്നി ഇവരെ ഉപദ്രവിച്ചത്.
കാട്ടുപന്നി ആക്രമണത്തിൽ ചക്കുവള്ളി മേഖല ഭീതിയിലാണ്. ടൗണിൽ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള ക്വാർട്ടേഴ്സ് കാടു മൂടി കിടക്കുന്നതാണ് വന്യജീവികൾ തമ്പടിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസം മുമ്പ് ഇതേമേഖലയിൽ പുലിയിറങ്ങിയെന്ന വാർത്ത നാട്ടിൽ ഭീതി പടർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.