കൊല്ലം: എസ്.എൻ കോളജ് പൂർവ വിദ്യാർഥി സംഘടനയിൽ ക്രമക്കേട് നടത്തി എന്ന പരാതിയിൽ സമഗ്ര അന്വേഷണത്തിന് കോടതി ഉത്തരവ്.
സംഘടനയുടെ ട്രഷററായ കോളജ് പ്രിൻസിപ്പൽ സൂക്ഷിക്കേണ്ട കാഷ് ബുക്കുകൾ, പാസ്ബുക്കുകൾ, ചെക്ക്ബുക്കുകൾ, ലെഡ്ജർ എന്നിവ സെക്രട്ടറിയായ ബാലചന്ദ്രൻ കടത്തിക്കൊണ്ടുപോയി എന്നാണ് പരാതിയിൽ പറയുന്നത്. ഇൗ രേഖകൾക്കായി സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തണമെന്ന് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ കൊല്ലം ഇൗസ്റ്റ് സി.െഎക്ക് നിർദേശം നൽകി. കോളജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ നൽകിയ ഹരജിയിലാണ് വിധി.
സുപ്രധാന രേഖകൾ അനധികൃതമായി സെക്രട്ടറി കൊണ്ടുപോകുകയും സംഘടനക്ക് ലഭ്യമാകേണ്ട വരവുകൾ ഒൗദ്യോഗിക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിൽ വീഴ്ച വരുത്തിയതായുമാണ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.