കൊല്ലം: വിവാഹവാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പൊലീസ് പിടിയിൽ. കാവനാട് പവിത്രം വീട്ടിൽ നസീറാണ് (38) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. വിവാഹിതനായ പ്രതി ആ വിവരം മറച്ചുവെച്ച് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു.
പിന്നീട് ഈ ബന്ധം മുതലെടുത്ത് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ മർദിച്ചും ഭീഷണിപ്പെടുത്തിയും ലൈംഗികമായി പീഡിപ്പിച്ചു.
യുവതിയുടെ കൈയിൽനിന്ന് പലപ്പോഴായി ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങളും 36,500 രൂപയും പ്രതി തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഐ.വി. ആശ, കെ.ജി. ദിലീപ്, സുദർശനൻ, പ്രദീപ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ അരുൺ ജി. കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.