സൈനികനും സഹോദരനും പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ റദ്ദാക്കി, പിന്നീട്​ തിരുത്തി

കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൈ​നി​ക​നെ​യും സ​ഹോ​ദ​ര​നെ​യും മ​ർ​ദി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​സ്​പെ​ൻ​ഷ​ൻ റദ്ദാക്കിയ​ത് ഒ​രുദി​വ​സ​ത്തി​നു​ശേ​ഷം പിൻവലിച്ചു.. മു​ൻ കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​പെ​ക്ട​ർ കെ.​വി​നോ​ദ്, എ​സ്.​ഐ അ​നീ​ഷ്, സ്റ്റേ​ഷ​ൻ റൈ​റ്റ​ർ പ്ര​കാ​ശ് ച​ന്ദ്ര​ൻ, സി.​പി.​ഒ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​ടെ സ​സ്​പെ​ൻ​ഷ​ൻ റദ്ദാക്കി ഡി​സം​ബ​ർ 31നാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ജ​നു​വ​രി ഒ​ന്നി​ന് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു.

സി.​പി.​എം നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് സ​സ്​പെൻ​ഷ​ൻ റദ്ദാക്കിയ​തും പി​ന്നീ​ട് തിരുത്തി​യ​തെ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ സി.​പി.​എ​മ്മി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളെ ക​ണ്ട​തോ​ടെ അ​വ​ർ ഇ​ട​പെ​ട്ടാ​ണ് സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​പ്പി​ച്ച​ത്. ഇ​തി​നെ​തി​രെ പാ​ർ​ട്ടി​യി​ലെ ത​ന്നെ മു​തി​ർ​ന്ന നേ​താ​ക്ക​ള​ട​ക്കം രം​ഗ​ത്തെ​ത്തി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഇ​ട​പെ​ട്ട്​ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന യു​വാ​ക്ക​ളെ നി​ര​ന്ത​രം സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സി.​പി.​എം നേ​താ​ക്ക​ളെ സ​മീ​പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ എ.​ഡി.​ജി.​പി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ഡി.​സി.​ആ​ർ.​ബി എ.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

യു​വാ​വി​നെ ജാ​മ്യ​ത്തി​ലി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സൈ​നി​ക​ൻ വി​ഷ്ണു​വി​നും സ​ഹോ​ദ​ര​ൻ വി​ഘ്നേ​ഷി​നും പൊ​ലീ​സ് മ​ർ​ദ​ന​മേ​റ്റ​ത്. കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​നാ​ണ് പ്ര​തി​ക്ക് ജാ​മ്യമെ​ടു​ക്കാ​ൻ വി​ഘ്നേ​ഷി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ എം.​ഡി.​എം.​എ കേ​സി​ലെ പ്ര​തി​ക്കാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ജാ​മ്യം നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ട​ങ്ങു​മ്പോ​ഴാ​ണ് മ​ർ​ദ​നം. ​

പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ന്ന രീ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​രോ​പ​ണം പി​ന്നീ​ട് പൊ​ളി​യു​ക​യാ​യി​രു​ന്നു. മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി പു​റ​ത്തു​വ​ന്ന​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ചും ക്രൈം​ബ്രാ​ഞ്ചും സ്റ്റേ​ഷ​നി​ലെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലീ​സു​കാ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ട്ട​പ്പോ​ഴും സ്റ്റേ​ഷ​നി​ൽ ആ​രാ​ണ് മ​ർ​ദി​ച്ച​തെന്ന്​ അ​റി​യി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ റി​പ്പോ​ർ​ട്ടാ​ണ് പൊ​ലീ​സ് ന​ൽ​കി​യ​ത്. ഇ​രു​വ​രെ​യും മ​ർ​ദി​ച്ചെ​ന്ന്​ പ്രൊ​ബേ​ഷ​ൻ എ​സ്.​ഐ മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ മൊ​ഴിപോ​ലും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

Tags:    
News Summary - soldier and his brother were beaten up at the police station; The suspension of the officers was cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.