കിളികൊല്ലൂര്‍: പൊതുമരാമത്ത് പണികള്‍ക്കായി സൂക്ഷിച്ചിരുന്ന മോട്ടോര്‍ പമ്പ് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. മങ്ങാട്, ശാസ്താനഗര്‍ ചിറ്റുവള്ളി പടിഞ്ഞാറ്റതില്‍ നിസാര്‍ (24), മങ്ങാട് ചിറ്റുവള്ളി പടിഞ്ഞാറ്റതില്‍ ശരത്ത് വിജയന്‍ (24) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
പൊതുമരാമത്ത് കരാറുകാരനായ ജീവകുമാര്‍ എന്നയാള്‍ പണികളുടെ ആവശ്യത്തിനായി വാടകക്കെടുത്ത് കണ്ടച്ചിറ സംഘം മുക്കില്‍ സൂക്ഷിച്ചിരുന്ന മോട്ടോര്‍ പമ്പാണ് കഴിഞ്ഞ മാസം 27ന് മോഷണം പോയത്. തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റും തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുമ്പും സമാന കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളയാളാണ് നിസാര്‍.
കിളികൊല്ലൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ചാര്‍ജ് വഹിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സജിത്ത് സജീവ്, അനില്‍കുമാര്‍, ജയന്‍ കെ. സക്കറിയ, ഹരികുമാര്‍, സി.പി.ഒമാരായ സാജ്, രാജീവന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.