വിളക്കുടി പഞ്ചായത്തിലെ സ്ഥാനാർഥികളായ മീരാ ആര്‍. നായരും ലീനാ സുരേഷും പ്രചാരണത്തിനിടെ കണ്ടുമുട്ടിയപ്പോൾ

ഒരേ സ്കൂളിലെ അധ്യാപികമാർ നേർക്കുനേർ

കുന്നിക്കോട്: ഒരേ വിദ്യാലയത്തിലെ അധ്യാപകസുഹൃത്തുക്കള്‍ തെരഞ്ഞെടുപ്പിൽ നേര്‍ക്കുനേര്‍ മത്സരരംഗത്ത്. വിളക്കുടി ഗ്രാമപഞ്ചായത്തിലെ 17ാം വാർഡില്‍ യു.ഡി.എഫ് എല്‍.ഡി.എഫ് മുന്നണികളുടെ സ്ഥാനാർഥികളായാണ് ആവണീശ്വരം സ്​കൂളിലെ മീര ആര്‍. നായരും എല്‍. ലീന സുരേഷും മത്സരിക്കുന്നത്​. ആവണീശ്വരം എ.പി.പി.എം വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളിലെ ഹയര്‍ ​െസക്കൻഡറി വിഭാഗം അധ്യാപികമാരാണ് ഇരുവരും.

തെരഞ്ഞെടുപ്പ് രംഗത്ത് മുന്നണികള്‍ ബദ്ധവൈരികളാണെങ്കിലും സൗഹൃദം വിട്ടുള്ള മത്സരത്തിനൊന്നും ഇവർ തയാറല്ല. പരമ്പരാഗത പാർട്ടി കുടുംബങ്ങളില്‍ വന്ന ഇരുവർക്കും തികച്ചും അപ്രതീക്ഷിതമാണ് സ്ഥാനാർഥിത്വം. കെ.പി.സി.സി അംഗമായിരുന്ന പി. രാമചന്ദ്രൻ നായരുടെ മകളാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയായ മീര ആർ. നായർ. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന എം. ശ്രീധരൻ പിള്ളയുടെ മകളാണ് ഇടതുമുന്നണി സ്ഥാനാർഥിയായ ലീന സുരേഷ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി മേഖലകളിലുള്ള അംഗീകാരങ്ങളും ഇരുവരെയും തേടിയെത്തിയിട്ടുണ്ട്. ഭവനസന്ദര്‍ശനങ്ങളും പ്രചാരണതന്ത്രങ്ങളുമായി ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.