കൊല്ലം: സാങ്കേതിക സർവകലാശാല പ്രഥമ എൻ.എസ്.എസ് പുരസ്കാര നിശയിൽ തിളങ്ങി എഴുകോൺ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.
2020-21 കാലഘട്ടത്തിലെ മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള പുരസ്കാരം യൂനിറ്റ് 544നുവേണ്ടി പ്രിൻസിപ്പൽ ഡോ. ജോസ് പ്രകാശും പ്രോഗ്രാം ഓഫിസർമാരായ അശ്വിൻ രാജ്, വൈശാഖ് രവീന്ദ്രകുറുപ്പ്, വളന്‍റിയർ സെക്രട്ടറിമാരായ എം. സുൽഫിയ, ടി.ആർ. ആരോമൽ എന്നിവർ ചേർന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയിൽനിന്ന് ഏറ്റുവാങ്ങി.
മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം വൈശാഖ് രവീന്ദ്ര കുറുപ്പ്, മികച്ച വളന്‍റിയർ, ഇന്‍റർനാഷനൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലെ പ്രാതിനിധ്യം എന്നിവക്ക് സോനു എസ്. ഷിബു, മികച്ച വളന്‍റിയർ, പ്രീ റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പിലെ മികച്ച പ്രകടനം എന്നിവക്ക് എം.എസ്. പൂജ എന്നിവർക്ക് പുരസ്കാരം ലഭിച്ചു. അവാർഡ് ജേതാക്കളെ ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ടി.കെ. ഷഹാൽ ഹസൻ മുസ്ലിയാർ, ട്രഷറർ ജനാബ് ടി.കെ. ജലാലുദിൻ മുസ്ലിയാർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.