ഇരവിപുരം: ഭാര്യയുടെയും മക്കളുടെയും മുന്നിൽെവച്ച് ബന്ധുക്കളായ യുവാക്കളുടെ അടിയും ചവിട്ടുമേറ്റ് മത്സ്യക്കച്ചവടക്കാരൻ മരിച്ചു. താന്നി ആദിച്ചമൺ തോപ്പിനടുത്ത് ഫിഷർമെൻ കോളനിയിൽ രാജുഭവനിൽ രാജു (48) ആണ് മരിച്ചത്. ആക്രമണത്തിൽ ഇദ്ദേഹത്തിെൻറ ഭാര്യക്കും മക്കൾക്കും മർദനമേറ്റു.
മത്സ്യക്കച്ചവടത്തിന് ഉപയോഗിക്കുന്ന പെട്ടി മാറി നൽകിയതു സംബന്ധിച്ച തർക്കങ്ങളും വാക്കേറ്റവുമാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. സംഘടിച്ചെത്തിയ സംഘം രാജുവിെൻറ വീട്ടിലെത്തി പെൺമക്കളായ മീര, ബെസ്ലി എന്നിവരെ ആക്രമിച്ചു. ഇതു കണ്ട് വീട്ടിൽനിന്ന് പുറത്തുവന്ന് ആക്രമണത്തെ ചോദ്യം ചെയ്ത ഭാര്യ മിനിയെയും രാജുവിനെയും സംഘം ആക്രമിക്കുകയായിരുന്നു.
സൈക്കിൾ, ചെടിച്ചട്ടി എന്നിവ ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നിലത്തുകിടന്ന രാജുവിനെ ആദ്യം കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.
രാജു ബന്ധുവായ യുവാവിന് മത്സ്യക്കച്ചവടം നടത്തുന്നതിനായി ഒരു പെട്ടി നൽകിയിരുന്നു. ശനിയാഴ്ച പെട്ടി തിരികെ കൊണ്ടുവന്നപ്പോൾ അത് രാജുവിെൻറ കൈയിൽനിന്ന് വാങ്ങിയ പെട്ടിയല്ലെന്ന് കണ്ടെത്തിയതോടെയാണ് വാക്കേറ്റങ്ങൾക്ക് തുടക്കമായത്.തുടർന്ന്, ഇവർ രാജുവിനെ സ്കൂട്ടറിൽനിന്ന് തള്ളിയിട്ടു. സ്കൂട്ടർ ശരിയാക്കി നൽകണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് ഞായറാഴ്ച വൈകീട്ട്സംഘടിച്ചെത്തിയ ആറംഗ സംഘം വീട്ടിലെത്തി ആക്രമണം നടത്തിയത്.
രാജുവിെൻറ സഹോദരിമാരുടെ മക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവശേഷം പരിസരത്തുള്ള ഇയാളുടെ ബന്ധുക്കളെല്ലാം വീടു വിട്ടുപോയ നിലയിലാണ്. ഇരവിപുരം പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.രാജുവിെൻറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.