കൊല്ലം: ഭരണികാവിൽ 46 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ അഞ്ച് പ്രതികൾക്ക് 10 വർഷം കഠിന തടവും ലക്ഷം രൂപവീതം പിഴയും ശിക്ഷ.
കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകർ ആണ് ശിക്ഷ വിധിച്ചത്. കുണ്ടറ പേരയം മുളവന അശോക മന്ദിരത്തിൽ അശ്വിൻ(30), കൊട്ടാരക്കര മൈലം കോട്ടത്തല തടത്തിൽഭാഗം വീട്ടിൽ അഖിൽ കൃഷ്ണൻ(29), ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് സമീപം ലിബിൻ വർഗീസ്(28), അടൂർ മണക്കാല ചെറുവിള പുത്തൻ വീട്ടിൽ വിഷ്ണു(27), മുളവന ലാഓപ്പറ ഡെയ്ലിൽ പ്രതീഷ് തങ്കച്ചൻ(38) എന്നിവരെയാണ് ശിക്ഷിച്ചത്. 2022 മേയ് എട്ടിന് ആന്ധ്രയിൽ നിന്ന് കാറിൽ കടത്തികൊണ്ടുവന്ന കഞ്ചാവാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.