ഓയൂർ: വെളിനല്ലൂർ പാലത്തിൽ നിന്ന് ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി.മടവൂർ, പള്ളിക്കൽ, ചരുവിള വീട്ടിൽ രാജീവ് ( 40) ആണ് ആറ്റിൽ ചാടിയത്. ചാെവ്വാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നുസംഭവം. മടവൂർ സ്വദേശികളായ മറ്റ് മൂന്ന് പേർക്കൊപ്പം രാജീവ് രാവിലെ 10 മണിയോടെ ഓട്ടോറിക്ഷയിൽ ഓയൂരിലെത്തി.ബിവറേജിൽ നിന്നും മദ്യംവാങ്ങി വെളിനല്ലൂരിലെ സൂപ്പർ മാർക്കറ്റിൻ്റെ പുറക് വശത്തുള്ള തെങ്ങിൻ തോപ്പിലിരുന്ന് മദ്യപിച്ചു.12.30മണിയോടെ നാൽവർ സംഘം ഓട്ടോയിൽ മാവൂരിലേക്ക് മടങ്ങിപ്പോകുംവഴി വെളിനല്ലൂർ പാലത്തിന് മുകളിലെത്തിയപ്പോൾ ഇയാൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. നിർത്തിയഓട്ടോയിൽ നിന്നും ഇറങ്ങി പാലത്തിൻ്റെ കൈവരിയിൽ കയറി ആറ്റിലേക്ക് ചാടുകയായിരുന്നു.
ആറ്റിൽ വീണഇയാൾ താഴേക്ക് ഒഴുകുന്നതിനിടെ ആറ്റിലേക്ക് ചാഞ്ഞ് നിന്ന ഒരു മുള്ളുളു മരത്തിൻ്റെ പടർപ്പിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവർ ബഹളം വച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരുടെ ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായി മുൾപടർപ്പുകൾ വെട്ടിമാറ്റി രണ്ട് മണിയോടെയാണ് ഇയാളെ കരക്കെത്തിച്ചത്. വിവരമറിയിച്ചതിനെത്തുടർന്ന് പൂയപ്പള്ളി എസ്.ഐ. അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള പാെലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.