കൊല്ലം: പള്ളിത്തോട്ടം പോർട്ടിനുസമീപം കരയിൽ കയറ്റിെവച്ചിരുന്ന മഝ്യബന്ധനബോട്ടുകളിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന എൻജിനുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. ജോനകപ്പുറം വലിയകടച്ചേരി കടപ്പുറം പുറമ്പോക്കിൽ ഇബ്രാഹിംകുട്ടിയാണ് (40) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രിയോടെ പോർട്ട് ഹാർബറിൽ കയറ്റിവെച്ചിരുന്ന പിവിൻ, ജോനോജംയിസ് എന്നീ ബോട്ടുകളുടെ എൻജിനുകളാണ് മോഷ്ടിക്കപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്ത പള്ളിത്തോട്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. വർക്കല സ്വദേശിയായ ഇബ്രാഹിംകുട്ടി വിവാഹശേഷം ജോനകപ്പുറത്താണ് താമസിച്ചിരുന്നത്. ഇയാൾക്കെതിരെ നരഹത്യാശ്രമം അടക്കം കേസ് നിലവിലുണ്ട്.
പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെഹീർ, സാജൻ ആന്റണി, എ.എസ്.ഐമാരായ കൃഷ്ണകുമാർ, രാജേഷ്കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.