മൺറോതുരുത്തിൽ മുൻ പഞ്ചായത്തംഗത്തെ കുത്തി, ചിറക്കരയിൽ വീട് ആക്രമിച്ചു

മൺറോതുരുത്ത്: വോട്ടെടുപ്പ് കഴിഞ്ഞ് വിജയിച്ചെത്തിയ വനിതാ പഞ്ചായത്തംഗത്തിെൻറ മകനും ഭർത്താവും സുഹൃത്തുക്കളുമായി നടന്ന വാക്കേറ്റത്തെ തുടർന്ന് മുൻ പഞ്ചായത്തംഗത്തെയും സുഹൃത്തിനെയും കുത്തി. മുൻ പഞ്ചായത്തംഗം സി.പി.എമ്മിലെ അഭിജിത്ത്, സുഹൃത്ത് എസ്. ലാലി എന്നിവർക്കാണ് കുത്തേറ്റത്.

പേഴുംതുരുത്ത് വാർഡിൽനിന്ന് ജയിച്ച കോൺഗ്രസ്​ സ്​ഥാനാർഥി മിനി സൂര്യകുമാറിെൻറ ഭർത്താവ് സൂര്യകുമാർ, ഒപ്പം ഉണ്ടായിരുന്ന കിഷോർ, ഷിബു എന്നിവരെ കിഴക്കേകല്ലട പൊലീസ്​ കസ്​റ്റഡിയിലെടുത്തു. പരിക്കേറ്റവരെ കൊല്ലം എൻ.എസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാ​രി​പ്പ​ള്ളി: ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന യു​വ​തി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. ഇ​ട​വ​ട്ടം വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സീ​മ​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സീ​മ​യെ​യും ശി​വ​ൻ​കു​ട്ടി​യെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.