മു​ഹ​മ്മ​ദ് മ​ർ​ജ​ഹാ​ൻ

ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി എത്തിച്ച മാ​ര​ക​ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ


കൊ​ല്ലം: ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മാ​ര​ക​ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. എം.​ഡി.​എം.​എ(.38 ഗ്രാം), ​ച​ര​സ് (23.64 ഗ്രാം) ​ഹാ​ഷി​ഷ് ഓ​യി​ൽ (20.60 ഗ്രാം) ​എ​ന്നി​വ​യു​മാ​യി കോ​ഴി​ക്കോ​ട് ക​രു​വ​ൻ​തു​രു​ത്തി ക​ട​ന്നി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മ​ർ​ജ​ഹാ​നെ​യാ​ണ് (28) കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് ആ​ൻ​ഡ്​ ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷാ​ജി​യും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി.​കൃ​ഷ്ണ കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ച്ചി​റ​യി​ലെ ടൂ​റി​സ്​​റ്റ്​ ഹോ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​യാ​റു​ള്ള സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് കാ​ർ വ്യാ​പാ​രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ ഓ​ച്ചി​റ​യി​ലെ​ത്തി​ച്ച​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു. റെ​യ്ഡി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ആ​ർ. മ​നു, എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​നാ​ഥ്, നി​ഥി​ൻ, വി​ഷ്ണു, ജൂ​ലി​യ​ൻ ക്രൂ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.





Tags:    
News Summary - The young man arrested with the drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.