കൊല്ലം: പ്രളയബാധിതർക്ക് ടി.കെ.എം എൻജിനീയറിങ് കോളജ് ബാക്ക് ടു ഹോം പദ്ധതിയിലുൾപ്പെടുത്തി വെള്ളിമൺ ഇടക്കര സെറ്റിൽമെൻറ് കോളനിയിലെ ജെറോം-രമണി ദമ്പതികൾക്ക് നിർമിച്ചു നൽകുന്ന വീടിെൻറ താക്കോൽദാനം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
ബാക്ക് ടു ഹോം പദ്ധതിയിൽ നിർമിച്ചുനൽകുന്ന പതിനാലാമത്തെ വീടാണിത്. ടി.കെ.എം എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയാണ് വീടുകളുടെ നിർമാണചെലവ് വഹിക്കുന്നത്. മൺറോത്തുരുത്ത്, പന്തളം, ബുധനൂർ, പാണ്ടനാട്, ചമ്പക്കുളം, ആറാട്ടുപുഴ, കരിക്കോട്, പേരൂർ, താഴാംപണ, കാഞ്ഞാവള്ളി എന്നിങ്ങനെ കേരളത്തിെൻറ വിവിധ ഭാഗങ്ങളിലായാണ് മറ്റു വീടുകൾ നിർമിച്ചു നൽകിയത്.
ടി.കെ.എം കോളജ് ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസ്ലിയാർ, ട്രസ്റ്റ് അംഗം ഡോ.എം. ഹാറൂൻ, പ്രിൻസിപ്പൽ ഡോ.ടി.എ. ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.