കൊ​ല്ലം-തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​ള​മ്പ​ല്‍ ജ​ങ്​​ഷ​ന്

സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍ക്കു​ന്ന വ​ന്‍മ​ര​ങ്ങ​ൾ

ദേശീയപാതയോരത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നില്ല

കു​ന്നി​ക്കോ​ട് : ഉ​ത്ത​ര​വി​റ​ങ്ങി മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും കൊ​ല്ലം-തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വ​ന്മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ ഇ​ള​മ്പ​ൽ ജ​ങ്ഷ​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​ഭീ​തി ഉ​യ​ര്‍ത്തി മ​ര​ങ്ങ​ള്‍ നി​ല്‍ക്കു​ന്ന​ത്. ഇ​ള​മ്പ​ലി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ.​ഡി.​ഒ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ലൂ​ക്ക്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച് അ​പ​ക​ടാ​വ​സ്ഥ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

15 ദി​വ​സ​ത്തി​ന​കം മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് വി​വ​രി​ച്ച് ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്ക് ആ​ർ.​ഡി.​ഒ​യു​ടെ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നു. ഉ​ത്ത​ര​വി​റ​ങ്ങി മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും മ​രം മു​റി​ച്ചുനീ​ക്കാ​നോ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നോ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

മ​ൺ​തി​ട്ട​യി​ൽ വേ​രു​ക​ള്‍ തെ​ളി​ഞ്ഞും ചു​വ​ട്​ ദ്ര​വി​ച്ചും നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ ഏ​തു​സ​മ​യ​ത്തും റോ​ഡി​ലേ​ക്ക് നി​ലം​പ​തി​ക്കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. ദ്ര​വി​ച്ച മ​ര​ക്കൊ​മ്പു​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ റോ​ഡി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും മീ​തേ അ​ട​ർ​ന്നു​വീ​ഴാ​റു​ണ്ട്.

റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന മ​ര​ത്തി​ൽ വാ​ഹ​ങ്ങ​ളി​ടി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ൾ​ഭാ​ഗം ത​ട്ടു​ന്ന​തും പ​തി​വാ​ണ്. മ​ര​ങ്ങ​ൾ​ക്ക​ടി​യി​ലൂ​ടെ 11-കെ.​വി വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു​പോ​കു‌​ന്നു​ണ്ട്. ഇ​ള​മ്പ​ൽ ജങ്​ഷ​നി​ൽ നി​ന്നും 200-മീ​റ്റ​ർ അ​ക​ലെ കു​ന്നി​ക്കോ​ട്ടേ​ക്കു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ടാ​വ​സ്ഥ‌. പാ​ത​യി​ൽ കോ​ട്ട​വ​ട്ടം ഭാ​ഗ​ത്തും ഏ​താ​നും മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്.

പാ​ത​യോ​ര​ത്ത് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്ക് വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ മ​ല​യോ​രമേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​ണ്. വ​നം വ​കു​പ്പി​ന്റെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​ന്റെ അ​നു​മ​തി ല​ഭ്യ​മാ​യാ​ലേ മ​രം മു​റി​ച്ചു നീ​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags:    
News Summary - Trees along the national highway are not cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.