കൊല്ലം: സഹോദരിമാരുടെ രണ്ട് നോവലുകൾ പ്രകാശനത്തിനൊരുങ്ങുന്നു. ഫാത്തിമ കോളജിലെ ഡിഗ്രി ബി.എ ഇക്കണോമിക്സ് രണ്ടാംവർഷ വിദ്യാർഥിനി ഗൗരി ഇംഗ്ലീഷിൽ രചിച്ച ‘ദ സിന്ദോരൻ ലെജൻഡ്സ്’ നോവലും നവദീപം പബ്ലിക് സ്കൂളിലെ പത്താംക്ലാസുകാരി സഹോദരി ഗംഗ ഇംഗ്ലീഷിൽ എഴുതിയ ‘പാവ്പ്രിന്റ്സ്’ എന്ന നോവലുമാണ് പ്രകാശനത്തിനൊരുങ്ങുന്നത്.
ഗൗരിയുടെ ‘ദ സിന്ദോരൻ ലെജൻഡ്’ ഒരു മിഡിൽ ഗ്രേഡ് ഫാന്റസി അഡ്വഞ്ചർ നോവലാണ്. മാന്ത്രിക ജീവികൾ, പറക്കുന്ന സിംഹങ്ങൾ, വസ്തുക്കളെ ജീവസ്സുറ്റതാക്കുന്ന സ്വർണ ബ്രഷുകൾ, അസാധാരണമായ ചുറ്റുപാടുകൾ എന്നിവയുള്ള സിന്ദോരയുടെ ഒരു മറഞ്ഞിരിക്കുന്ന ലോകത്തെ കഥ 160 പേജുള്ള നോവൽ അവതരിപ്പിക്കുകയാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ഗൗരിയുടെ രചന മൂന്നുവർഷത്തിനുശേഷം പ്ലസ്വണ്ണിലാണ് പൂർത്തീകരിച്ചത്.
ഗംഗയാകട്ടെ തന്റെ നോവൽ രചിക്കുന്നത് ഏഴാം ക്ലാസിലാണ്. കോവിഡ് കാലത്തെ തങ്ങളുടെ വായന അനുഭവങ്ങളാണ് ഇരുവരെയും എഴുത്തിലേക്ക് എത്തിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കവർ ഡിസൈനിങ്ങും എഡിറ്റിങ്ങും എല്ലാം ഇവർ സ്വന്തമായി നിർവഹിക്കുകയായിരുന്നു. പുസ്തകങ്ങളുടെ പ്രകാശനം പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ടൗൺ ഹാളിൽ മുൻ അംബാസഡർ ടി.പി. ശ്രീനിവാസന് ആദ്യപ്രതികൾ നൽകി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.