കൊല്ലം: ഉത്ര വധക്കേസിലെ ഏഴാം സാക്ഷി പ്രേംജിത്തിന്റെ വിസ്താരം പൂർത്തിയായി. പാമ്പിനെ പിടികൂടുന്നതുമായി ബന്ധപ്പെട്ടാണ് ഒന്നാം സാക്ഷി ചാവർകാവ് സുരേഷിനെ പരിചയമെന്ന് ആറാം അഡീഷനൻ സെഷൻസ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ മൊഴി നൽകി. ഫോറസ്റ്റ് വകുപ്പിന് കീഴിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്ന സംഘത്തിലെ അംഗമാണ് പ്രേംജിത്ത്.
2020 ഫെബ്രുവരി 26ന് ചാവർകാവ് സുരേഷ് ആവശ്യപ്പെട്ട പ്രകാരം അടൂരിൽ പാമ്പിെൻറ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് സൂരജിനെ കാണുന്നതെന്ന് മൊഴി നൽകി. രാവിലെ ആറോടെ അവിടെ എത്തിയപ്പോൾ സൂരജ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബോധവത്കരണത്തിനായി സുരേഷ് കൊണ്ടുവന്ന പ്ലാസ്റ്റിക് ജാറിൽ സൂക്ഷിച്ചിരുന്ന അണലിയെ വീട്ടിലേക്കുള്ള വഴിമധ്യേ പ്രതിക്ക് കൊടുത്തു.
ഒരുമണിക്കൂർ കഴിഞ്ഞ് സുരേഷിനെ വിളിച്ച സൂരജ് തെൻറ പുരയിടത്തിൽ പാമ്പിനെ തിരയാൻ എത്തണമെന്ന് ആവശ്യെപ്പട്ടു. തിരഞ്ഞിട്ടും പാമ്പിനെ കിട്ടാത്തതിനെതുടർന്ന് സുരേഷ് താൻ സൂക്ഷിച്ചിരുന്ന വിഷമില്ലാത്ത മറ്റൊരു പാമ്പിനെ സൂരജിന് കൊടുത്തു. ഇൗ പാമ്പുമായി സൂരജ് നിൽക്കുന്ന രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയും രണ്ട് ചിത്രങ്ങും എടുത്തു. ഇവ സൂരജിെൻറ സഹോദരിക്ക് അപ്പോൾതന്നെ അയച്ചുകൊടുത്തെന്നും പ്രേംജിത്ത് മൊഴി നൽകി.
പിന്നീട് അഞ്ചലിൽ ഒരു പെൺകുട്ടി പാമ്പു കടിയേറ്റ് മരിച്ച വിവരം വന്നതിനുപിന്നാലെ മൂന്നു ദിവസം കഴിഞ്ഞ് സുരേഷ് പരിഭ്രാന്തനായി വിളിച്ചു. ഉടനെ കാണണമെന്ന് പറഞ്ഞു. പാമ്പിനെ കൊടുത്ത വീട്ടിലെ പെൺകുട്ടിയാണ് മരിച്ചതെന്നും 'അവൻ ആ കൊച്ചിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെ'ന്നും സുരേഷ് പറഞ്ഞു. ഒരണലിയെ അല്ലേ അന്ന് കൊടുത്തതെന്ന് ചോദിച്ചപ്പോൾ അതിനുശേഷം ഒരു മൂർഖനെയും കൊടുത്തിരുന്നെന്നും സുരേഷ് പറഞ്ഞതായി മൊഴി നൽകി. പിന്നീടുള്ള ദിവസങ്ങളിൽ കുറ്റബോധം കാരണം കരഞ്ഞുകൊണ്ടാണ് സുരേഷ് സംസാരിച്ചതെന്നും പ്രേംജിത്ത് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.