കൊല്ലം: ഉത്ര വധേക്കസിൽ അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണത്തിെൻറ ദൃശ്യങ്ങൾ പുറത്തുവന്നു. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതിനുള്ള പ്രധാന രേഖയായി മാറുമെന്ന് കരുതുന്ന, കൊലപാതകത്തിെൻറ പുനരാവിഷ്കരണ ദൃശ്യങ്ങൾ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾെപ്പടുത്തിയിട്ടുണ്ട്.
മൂർഖനെക്കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതിനുള്ള ഡമ്മി പരീക്ഷണമാണ് ക്രൈംബ്രാഞ്ച് സംഘം കൊല്ലം അരിപ്പയിലെ വനംവകുപ്പിെൻറ സംസ്ഥാന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു പരീക്ഷണം. കൊലപ്പെടുത്തിയ രീതികൾ വിവരിച്ചുള്ള സൂരജിെൻറ മൊഴിയുെടയും ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തലിെൻറയും അടിസ്ഥാനത്തിലായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.