കൊല്ലം: ഉത്ര വധക്കേസിൽ ഉത്രയുടെ പിതാവ് വിജയസേനനെയും സഹോദരൻ വിഷുവിനെയും പ്രോസിക്യൂഷൻ ഭാഗം സാക്ഷികളായി കൊല്ലം ആറാം അഡി.സെഷൻസ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ വിസ്തരിച്ചു. മകളുടെ മരണം കൊലപാതകമാണെന്ന് 99 ശതമാനം തോന്നലുണ്ടായിരുന്നെങ്കിലും സത്യം മറിച്ചാണെങ്കിൽ മരുമകനും ബന്ധുക്കളും ബുദ്ധിമുട്ടിലാകുമെന്ന തോന്നലുകൊണ്ടാണ് ആദ്യം പരാതി കൊടുക്കാതിരുന്നതെന്ന് വിജയസേനൻ മൊഴി നൽകി. സ്വത്ത് കിട്ടുന്നതിനുവേണ്ടി സൂരജിനെയും മാതാപിതാക്കളെയും തടഞ്ഞുവെച്ചെന്ന കള്ളപ്പരാതി കൊടുത്തതോടെ എല്ലാം വ്യക്തമായി. തുടർന്ന് റൂറൽ എസ്.പിക്ക് പരാതി നൽകി.
ചെറിയ ന്യൂനതകളുള്ള മകളെ പ്രതി സൂരജ് ഇഷ്ടപ്പെെട്ടന്ന് പറഞ്ഞതനുസരിച്ചാണ് വിവാഹനിശ്ചയം നടത്തിയത്. നിശ്ചയത്തിനുശേഷം കൂടുതൽ സ്വർണവും വിലകൂടിയ കാറും ആവശ്യപ്പെട്ടു. മകളുടെ സന്തോഷത്തെ കരുതി അതെല്ലാം നൽകി. വിവാഹം നടന്ന് മൂന്നുമാസം കഴിഞ്ഞതുമുതലാണ് പ്രതിയുടെ വീട്ടുകാർ ഉത്രയെ മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. 2020 മാർച്ച് മൂന്നിന് പുലർച്ച ഉത്രയെ എന്തോ കടിച്ചെന്ന് അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് അടൂരിലെത്തിയത്. വീട്ടിനുള്ളിൽ െവച്ചല്ല കടിച്ചതെന്ന് സൂരജ് പറഞ്ഞു. മകളോട് ചോദിച്ചപ്പോൾ അന്ന് രാത്രി പുറത്തിറങ്ങിയതേയിെല്ലന്ന് പറഞ്ഞു. മേയ് ആറിന് വൈകുന്നേരം 6.30 ഓടെ സൂരജ് ഏറത്തെ വീട്ടിൽ വന്നു. ചായ കുടിച്ചശേഷം ഒരു ഗ്ലാസ് ജ്യൂസുമായി ഉത്ര കിടക്കുന്ന മുറിയിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് കറുത്ത ഷോൾഡർ ബാഗുമായി മുറിക്കുള്ളിലേക്ക് കയറിപ്പോയി. പിറ്റേദിവസം രാവിലെ പ്രതി പതിവില്ലാതെ അടുക്കളയിലേക്ക് വന്ന കാര്യം തിരക്കിയപ്പോൾ രാത്രി ഉറങ്ങിയില്ലെന്ന് പറഞ്ഞു.
പിന്നീട് ഭാര്യയുടെ നിലവിളി കേട്ട് ചെന്നപ്പോഴാണ് ഉത്ര അനക്കിമില്ലാതെ കിടക്കുന്നത് കണ്ടത്. അഞ്ചൽ മിഷൻ ആശുപത്രിയിൽ െകാണ്ടുചെന്നപ്പോൾ മരിച്ചതായി പറഞ്ഞു. സർപ്പദോഷമാണ് മരണകാരണമെന്ന് വിശ്വസിപ്പിക്കാൻ സൂരജ് ശ്രമിച്ചു. എല്ലാ ദിവസവും മുറി ഡെറ്റോൾ ഉപയോഗിച്ച് തുടച്ചശേഷം ജനൽ അടച്ചാണ് ഉറങ്ങുന്നതെന്നതിനാൽ അപ്പോൾ സംശയം തോന്നിയിരുന്നെന്നും പിന്നീട് ഉത്രയുടെ വസ്തുവകകൾ കൈക്കലാക്കാനുള്ള ആവശ്യം ഉന്നയിച്ചതും കള്ളക്കേസ് കൊടുത്തതുമാണ് സംശയം ബലപ്പെടുത്തിയതെന്നും പിതാവ് മൊഴി നൽകി.
സഹോദരിയെ പാമ്പ് കടിച്ചതായി അറിഞ്ഞതോടെയാണ് ബംഗളൂരുവിൽനിന്ന് നാട്ടിലെത്തിയതെന്ന് സഹോദരൻ വിഷു പറഞ്ഞു. മുറിയിൽ സൂരജുമായി പോയി നോക്കിയപ്പോൾ അലമാരിക്കടിയിൽ പാമ്പിരിക്കുന്നെന്ന് പറഞ്ഞു. ഉടൻ സൂരജ് പുറത്തേക്കിറങ്ങി പോയെന്നും താൻ പാമ്പിനെ അടിച്ചുകൊന്നെന്നും സഹോദരൻ മൊഴി നൽകി. രണ്ട് സാക്ഷികളുടെയും ക്രോസ് വിസ്താരം വ്യാഴാഴ്ച നടക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് പ്രതി വിചാരണയിൽ പെങ്കടുത്തത്. ഇന്ന് നേരിൽ ഹാജരാക്കാൻ കോടതി ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.