അ​മ്പ​ലം​കു​ന്ന് തെ​റ്റി​ക്കാ​ട് റോ​സ്​​വാ​ലി പ​ബ്ലി​ക് സ്​​കൂ​ളി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ മേ​ശ​യും ക​സേ​ര​ക​ളും ത​ക​ർ​ത്ത​നി​ല​യി​ൽ

സ്​കൂളിൽ സാമൂഹിക വിരുദ്ധരുടെ അക്രമം

ഓ​യൂ​ർ (കൊല്ലം): അ​മ്പ​ലം​കു​ന്ന് തെ​റ്റി​ക്കാ​ട് റോ​സ്​ വാ​ലി പ​ബ്ലി​ക് സ്​​കൂ​ൾ കെ​ട്ടി​ട​ത്തി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ അ​ക്ര​മം. സ്​​കൂ​ൾ കെ​ട്ടി​ട​ത്തി​െൻറ ചു​റ്റു​മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് പൂ​ട്ട് പൊ​ളി​ച്ചാ​ണ് സം​ഘം അ​ക​ത്തു​ക​ട​ന്ന​ത്. ഇ​ല​ക്ട്രി​ക് വ​യ​റി​ങ്, ഫ​യ​ലു​ക​ൾ, വാ​തി​ലു​ക​ൾ, മേ​ശ, ക​സേ​ര, ഡ​സ്​​ക്, ബെ​ഞ്ച് എ​ന്നി​വ ത​ക​ർ​ത്തു.

ഇ​വി​ടെ മ​ദ്യ​പാ​നം, ചീ​ട്ടു​ക​ളി എ​ന്നി​വ ന​ട​ത്തു​ക​യും അ​ശ്ലീ​ലം എ​ഴു​തി​െ​വ​ക്കു​ന്ന​തും പ​തി​വാ​ണ്. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ത്തി​ന് നേ​രെ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ത്തിെൻറ ചു​മ​ത​ല​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ൾ സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ സ്ഥ​ല​ത്തെ​ത്തി​യ വാ​ഹ​ന​ത്തിെൻറ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും മ​റ്റും സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം ഏ​റെ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. രാ​ത്രി​കാ​ല പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കി പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​മ​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Violence at school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.