കൊല്ലം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ശക്തികുളങ്ങര ഹാർബറിൽനിന്ന് മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. 25,000 രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇവരുടെ പക്കൽനിന്ന് പിടിച്ചത്. ശക്തികുളങ്ങര കുറമളത്തോപ്പ് വീട്ടിൽ ബിനോയി, ചാത്തന്നൂർ മാമ്പള്ളിക്കുന്ന് ജിജോ ജോർജ്, ശക്തികുളങ്ങര ടോളിൽ വീട്ടിൽ ഗോസ്െഫ്ര ജോസഫ് എന്നിവരാണ് പിടിയിലായത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി ജില്ല പൊലീസ് മേധാവി ടി. നാരായണെൻറ നിർദേശാനുസരണം ജില്ല ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.
ഞായറാഴ്ച പുലർച്ച നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ പരിശോധിക്കുകയായിരുന്നു. വിൽപനക്കായി ഗോവയിൽ നിന്നെത്തിച്ച മയുക്കുമരുന്നാണ് ഇതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മേഖലയിലെ മയക്കുമരുന്ന് വ്യാപാരത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
കൊല്ലം പൊലീസ് അസി. കമീഷണർ ആർ. അനിൽകുമാറിെൻറ നേതൃത്വത്തിൽ ശക്തികുളങ്ങര ഇൻസ്പെക്ടർ എൻ.ആർ. ജോസ്, സബ് ഇൻസ്പെക്ടർ ബിജു രാധാകൃഷ്ണൻ, ഡാൻസാഫ് സബ് ഇൻസ്പെക്ടർ ജയകുമാർ.ആർ, ഡാൻസാഫ് ടീം അംഗം മനു തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.